മറയൂരിലെ സിനിമ ചിത്രീകരണ സ്ഥലത്തുനിന്ന് തമിഴ്നാട്ടിലേക്ക് മടങ്ങിയ വാഹനം കാട്ടാന ആക്രമിച്ചു. ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോട ഭാഗത്ത് ജീപ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. മറയൂരിൽ ചിത്രീകരണം നടക്കുന്ന പൃഥ്വിരാജ് ചിത്രമായ വിലായത്ത് ബുദ്ധയുടെ ലൊക്കേഷനിൽനിന്ന് മടങ്ങിയതാണ് വാഹനം. രാവിലെആറരയോടെയാണ് സംഭവം. ജീപ്പ് തകർന്ന നിലയിലാണ്.