നടിയെ അക്രമിച്ച കേസിൽ കാവ്യ മാധവന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. സിനിമ മേഖല കേന്ദ്രീകരിച്ച് 3 പേരിലേക്കും അന്വേഷണം എത്തിയിട്ടുണ്ട്. ദിലീപിന്‍റെ സഹോദരി ഭർത്താവ് സുരാജിന്‍റെ തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിൽ നിന്ന് സുരാജിന്‍റെ ബിസിനസ് ബന്ധങ്ങൾ സംബന്ധിച്ച വിവരങ്ങൾ തേടി.വിദേശത്ത് സുരാജിനുള്ള ബന്ധങ്ങളെ കുറിച്ചും സുഹൃത്തിൽ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടിയിരുന്നു. സുഹൃത്തിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. സുരാജിന്‍റെ ബിസിനസ് സംബന്ധിച്ചായിരുന്നു മൊഴിയെടുപ്പ്. കേസിന്‍റെ തുടരന്വേഷണ ഭാഗമായിയാണ് നടി കാവ്യ മാധവന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തേണ്ടിവരുമെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ നൽകുന്നത്. ഉദ്യോഗസ്ഥർ നിർദേശിക്കുന്ന സ്ഥലത്ത് ഹാജരാകുന്ന വിധം പുതിയ നോട്ടീസ് നൽകാനാണ് തീരുമാനം. കാവ്യയുടെയും ദിലീപിന്‍റെയും സുഹൃത്തുക്കളായ സിനിമ മേഖലയിലുള്ള 3 പേരുടെ മൊഴിയും ഉടൻ അന്വേഷണ സംഘം രേഖപ്പെടുത്തും. അവസാന ഘട്ടത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്. വധഗൂഢാലോചനാകേസിൽ അന്വേഷണം പൂർത്തീയായെന്ന സൂചനകളും ഇതിനോടകം ലഭിക്കുന്നുണ്ട്. അതേ സമയം ദേ പുട്ടിന്‍റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ദിലീപ് ദുബായിലേക്ക് പോകും. കോടതി അനുമതിയോടെയാണ് യാത്ര.