അപടകത്തിൽ സ്കൂട്ടർ യാത്രികരായ യുവാക്കള്‍ക്ക് പരിക്ക്. തുവ്വാനൂര്‍ കുളങ്ങരവളപ്പില്‍ വീട്ടില്‍ രാമകൃഷ്ണന്‍റെ മകന്‍ 21 വയസുള്ള അതുല്‍, സയ്യിദ് വീട്ടില്‍ മന്‍സൂറിന്‍റെ മകന്‍ 22 വയസുളള യാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കേച്ചേരി ആക്ട്‌സ് ആംബുലൻസ് പ്രവര്‍ത്തകര്‍ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.