Kerala

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എൽ ഡി എഫിന് മേല്‍ക്കൈ. ശക്തമായ മത്സരവുമായി യു ഡി എഫ്.

Published

on

20 വാർ‌ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പത്തിടത്ത് എല്‍‌ഡിഎഫ് വിജയിച്ചു. ഒമ്പത് വാർഡുകളിൽ യുഡിഎഫ് വിജയിച്ച. ഒരു സീറ്റിൽ മാത്രമാണ് ബി ജെ പിക്ക് ജയികനായത്. അ‍ഞ്ച് വാർ‍ഡുകളിൽ തെരഞ്ഞെടുപ്പ് നടന്ന കാസർകോട് ജില്ലയിൽ മൂന്നിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ജയിച്ചു. ബിജെപിക്ക് സിറ്റിംഗ് സീറ്റ് നഷ്ടമായി. അതെ സമയം എൽ ഡി എഫിന്റെയും ബി ജെ പിയുടെയും ഓരോ സിറ്റിങ് സിറ്റ് വീതം പിടിച്ച് യു ഡി എഫ് ശക്തമായ പ്രകടനം കാഴ്ച്ച വെച്ചു. തൃത്താല കുമ്പിടി, പാലമേല്‍ എരുമക്കുഴി, കാണക്കാരി കുറുമുള്ളൂര്‍, രാജകുമാരി കുമ്പപ്പാറ, കോണ്ടാഴി മുത്തേടത്തുപടി . തിക്കോടി പള്ളിക്കര സൗത്ത്, കുമ്പള പെര്‍വാട്, മലപ്പുറം മൂന്നാംപടി, കാഞ്ഞങ്ങാട് തോയമ്മൽ വാർഡുകളിലാണ് എൽഡിഎഫ് ജയിച്ചത്. തിരൂരങ്ങാടി പാറക്കടവ്, ചവറ കൊറ്റങ്ങുളങ്ങര, വണ്ടന്‍മേട് അച്ചന്‍കാനം, ബദിയടുക്ക പട്ടാജെ, പള്ളിക്കര പാലപ്പുഴ, ആലുവ പുളിഞ്ചുവട്, മഞ്ചേരി കിഴക്കേത്തല, മലപ്പുറം, അത്തവനാട്, കുറ്റിപ്പുറം എടച്ചാലം എന്നീ വാർഡുകളിലാണ് യുഡിഎഫ് വിജയിച്ചത്. എലമ്പല്ലൂർ ആലുമൂട്ടി വാര്‍ഡിലാണ് ബിജെപി ജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version