ജനുവരി ഒന്നിന് മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ചത് റമ്മാണ്.
തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ടലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നത്. കൊല്ലം ആശ്രമം ഔട്ട്‌ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യം വിറ്റു. കാസർകോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വിൽപ്പന. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വില്പന നടത്തിയത്. എല്ലാ ഔട്ട് ലറ്റുകളിലും പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ മദ്യം പുതുവത്സര ദിനത്തിൽ വിറ്റു.