കേരള എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇടുക്കി ആനക്കര സ്വദേശി വിശ്വനാഥ് വിനോദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം പട്ടം പാലസ് സ്വദേശി തോമസ് ബിജു ചീരംവെലിൽ രണ്ടാം റാങ്കും കൊല്ലം സ്വദേശി നവജ്യോത് ബി കൃഷ്ണൻ മൂന്നാം റാങ്കും നേടി.തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി ആൻ മേരിക്കാണ് നാലാം സ്ഥാനം. ആദ്യ പത്ത് റാങ്കുകളിൽ രണ്ട് പെൺകുട്ടികൾ മാത്രമാണുള്ളത്. നാലാം റാങ്ക് നേടിയ ആൻ മേരിയെ കൂടാതെ, ആറാം റാങ്കുകാരിയായ പത്തനംതിട്ട സ്വദേശി റിയ മേരി വർഗീസാണ് ആദ്യ പത്തിനുള്ളിലുള്ള പെൺകുട്ടികൾ.എസ് സി വിഭാഗത്തിൽ തൃശൂർ ഈസ്റ്റ് ഫോർട്ട് സ്വദേശി കെ പി ലക്ഷ്മീഷിനാണ് ഒന്നാം റാങ്ക്. കേഴിക്കോട് കടമേരി സ്വദേശി ടി അദിത് രണ്ടാം റാങ്ക് നേടി. എസ് ടി വിഭാഗത്തിൽ കാസർകോട് സ്വദേശി തേജസ് ജെ കർമൽ ഒന്നാം റാങ്കും കോട്ടയം ഗാന്ധി നഗർ സ്വദേശി ജെഫ്രി സാം മേമൻ രണ്ടാം റാങ്കും നേടി.