Kerala

കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ള അശരണര്‍ക്കും ആലംബഹീനര്‍ക്കും കരുതലേകി സംസ്ഥാന സര്‍ക്കാരിന്റെ വാതില്‍പ്പടി സേവനം.

Published

on

ജില്ലയില്‍ നിലവില്‍ 25000 ത്തിനടുത്ത് ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയിലൂടെ സേവനം ലഭിക്കുന്നത്.ഗ്രാമപഞ്ചായത്ത് തലത്തില്‍ 19,613,മുന്‍സിപ്പാലിറ്റി തലത്തില്‍ 3963, കോര്‍പ്പറേഷന്‍ തലത്തില്‍ 465 എന്നിങ്ങനെയാണ് നിലവില്‍ ജില്ലയിലെ ഗുണഭോക്താക്കളുടെ എണ്ണം. ഈ വര്‍ഷം പുതുതായി 1266പേര്‍ക്ക് പദ്ധതിയുടെസേവനം ലഭിച്ചു. വാതില്‍പ്പടി സേവനത്തിന് മുന്നോടിയായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന തലത്തിലും വാര്‍ഡ് തലത്തിലും യോഗം ചേര്‍ന്നിരുന്നു. 86 പഞ്ചായത്തുകളിലായി 1465 വാര്‍ഡ് തല സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. 3000ത്തിലേറെ സന്നദ്ധ പ്രവര്‍ത്തകരാണ് പദ്ധതിയുടെ ഭാഗമായി സന്നദ്ധ സേവനം നടത്തുന്നത്. ജില്ലയില്‍ ചേര്‍പ്പ് ഗ്രാമപഞ്ചായത്ത്,കുന്നംകുളം, ചാവക്കാട് നഗരസഭകള്‍എന്നിവിടങ്ങളിലാണ് ആദ്യമായി വാതില്‍പ്പടി സേവനം
ആരംഭിച്ചത്. ആശാ പ്രവര്‍ത്തകര്‍, സന്നദ്ധസേന വളണ്ടിയര്‍മാര്‍ എന്നിവരുടെ സഹായത്തോടെ സര്‍ക്കാര്‍ സേവനങ്ങള്‍ അര്‍ഹരായവരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതിയാണ് വാതില്‍പ്പടി സേവനം. 60 വയസിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍, ചലന പരിമിതി അനുഭവിക്കുന്നവര്‍ തുടങ്ങിയവരാണ് പദ്ധതിയുടെഗുണഭോക്താക്കള്‍. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പ്, സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ലൈഫ് സര്‍ട്ടിഫിക്കറ്റ്, മസ്റ്ററിംഗ്, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവന്‍രക്ഷാ മരുന്നുകള്‍ തുടങ്ങി സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാതില്‍പ്പടിസേവനംനടപ്പിലാക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് അധികൃതര്‍.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version