വിവിധ വകുപ്പുകളിൽ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് 2022 ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടു നിൽക്കുന്ന തീവ്രയജ്ഞ പരിപാടി നടത്തുന്നതിൻ്റെ ഭാഗമായി ഞായറാഴ്ച്ച പ്രവർത്തിദിനമാക്കി ജില്ലാ കലക്ടർ ഉത്തരവിട്ടു. പൊതു ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാകില്ല . പരമാവധി ഫയലുകൾ തീർപ്പാക്കുവാൻ എല്ലാ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു.