ജൂലായ് 12 രാവിലെ 11ന് തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് അലൂമ്നി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. സർവ്വകലാശാലാ ചാൻസലറും കേരള ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ ബിരുദദാന പ്രസംഗം നടത്തും. 6812 വിദ്യാർത്ഥികൾക്കാണ് പുതുതായി ബിരുദം ലഭിക്കുന്നത്. ഡോ. ജയറാം പണിക്കർ എൻഡോവ്മെന്റ് അവാർഡ്, ബിരുദ കോഴ്സുകളിലെ ഒന്നാം റാങ്ക് ജേതാക്കൾക്കുള്ള ക്യാഷ് അവാർഡ്, ഫലകം എന്നിവ സമ്മാനിക്കും. വൈദ്യ വിദ്യാഭ്യാസം മികവുറ്റ പഠനഗവേഷണങ്ങൾക്ക്
വിധേയമായിരിക്കണമെന്ന ലക്ഷ്യബോധത്തോടെ പാഠ്യക്രമം ചിട്ടപ്പെടുത്തി, അക്കാദമിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ, സൂക്ഷ്മതയോടെയും കൃത്യതയോടെയും പരീക്ഷകൾ നടത്തി, ആധുനിക സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിൽ കുറ്റമറ്റ രീതിയിൽ മൂല്യനിർണ്ണയം നടത്തിയാണ് ഓരോ പരീക്ഷകളുടേയും ഫലപ്രസിദ്ധീകരണം നടത്തുന്നത്. വിജയികളായ എല്ലാവർക്കും കാലതാമസം കൂടാതെ ബിരുദ സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയെന്നതാണ് ബിരുദദാനച്ചടങ്ങുകളിലൂടെ സർവ്വകലാശാല ലക്ഷ്യമിടുന്നത്.
ചടങ്ങിൽ സർവ്വകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ, പ്രൊ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി.പി. വിജയൻ, രജിസ്ട്രാർ പ്രൊഫ. ഡോ.എ.കെ. മനോജ് കുമാർ, പരീക്ഷാ കൺട്രോളർ പ്രൊഫ. ഡോ. എസ്സ്. അനിൽകുമാർ, ഫിനാൻസ് ഓഫീസർ കെ പി രാജേഷ്, സർവ്വകലാശാലാ ഡീൻമാരായ ഡോ. ഷാജി കെ എസ്സ്, ഡോ. വി എം ഇക്ബാൽ, ഡോ ആർ ബിനോജ്, വിവിധ ഫാക്കൽറ്റി ഡീൻമാർ തുടങ്ങിയവർ പങ്കെടുക്കും.