വൈസ് പ്രസിഡണ്ട് രത്നം ഷാജു പതാക ഉയർത്തി. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം ടി വി സുനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മോഹൻദാസ് അഭിവാദ്യ പ്രസംഗം നടത്തി. കർഷക സംഘം ഏരിയ ഭാരവാഹിയായ അനൂപ് കിഷോർ, രാമചന്ദ്രൻ, അജിത്ത് കിഷോർ, രത്നം ഷാജൂ, ഗിരിജൻ, മോഹനൻ , രാജേഷ് അമ്പലപുരം എന്നിവർ സംസാരിച്ചു. സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു . സ്വാഗതസംഘം ചെയർമാൻ വി.ബി പീതാംബരൻ സ്വാഗതവും രമ്യ നന്ദിയു പറഞ്ഞു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് കെ.ആർ. ഉദയൻ , സെക്രട്ടറി എം.വേണുഗോപാലൻ ട്രഷറർ എം. എസ്. മോഹനൻ എന്നിവരെ തെരഞ്ഞെടുത്തു.