ലാഭകരമായി പദ്ധതി നടപ്പിലാക്കാം എന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി പരിശോധിക്കും. കേന്ദ്രസര്‍ക്കാരിന്‍റെ പ്രവര്‍ത്തന അനുമതി കിട്ടിയതിന് പിന്നാലെയാണ് നടപടി. സര്‍വ്വീസ് പ്രൊവൈഡറിന് അപ്പുറം ഇന്‍റര്‍നെറ്റ് സേവനം നൽകുന്ന സ്ഥാപനമായി കെ ഫോണിനെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഐ.എസ്.പി ലൈസൻസിന് സമര്‍പ്പിച്ച അപേക്ഷ കേന്ദ്ര ടെലികോം മന്ത്രാലയത്തിൻ്റെ പരിഗണനയിലാണ്. പദ്ധതിക്ക് 1531 കോടി രൂപയാണ് ചെലവ് വരുന്നതെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. പദ്ധതിക്ക് ലൈസൻസ് ലഭിക്കുന്നതോടെ പാവപ്പെട്ടവർക്ക് അതിവേഗ ഇൻ്റർനെറ്റ് സൗജന്യമായി നൽകുമെന്നുള്ള സംസ്ഥാന സർക്കാരിൻ്റെ ഉറപ്പ് നടപ്പിലാക്കപ്പെടുന്നതിന് ഒരുപടി കൂടി അടുക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.