കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മാസ്ക് ഉപയോഗം കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുഇടങ്ങള്‍, ഒത്തുചേരലുകള്‍, ജോലി സ്ഥലങ്ങള്‍, വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്നിങ്ങനെയുള്ള സാഹചര്യത്തില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005-ലെ ദുരന്ത നിവാരണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന് കുറവ് വന്നതിനാൽ ഇടക്കാലത്ത് മാസ്ക്ക് ധരിക്കുന്നതിന് ഇളവ് വരുത്തിയിരുന്നു. പക്ഷെ സംസ്ഥാനത്ത് വീണ്ടും കോവിഡ് രൂക്ഷമാവുകയാണ്. നാലാം തരംഗത്തിലേയ്ക്ക് കോവിഡ് കടക്കുമോയെന്ന സംശയിക്കുന്നു പശ്ചാത്തലത്തിലാണ് പ്രതിരോധമാർഗമെന്ന് നിലയിൽ മാസ്ക്ക് നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. പൊതുസ്ഥലം, ജനം ഒത്തു ചേരുന്ന സ്ഥലങ്ങൾ, വാഹനയാത്ര, ജോലി സ്ഥലം എന്നിവിടങ്ങളിൽ മാസ്ക്ക് ഇനി മുതൽ നിർബന്ധമാണ്. ഇത് പാലിക്കാത്തവർക്ക് 500 രൂപ വരെ പിഴ ഈടാക്കും.