കേരള മുസ്ലീം ജമാഅത്ത് സംസ്ഥാനത്ത് എല്ലാ സോണുകളിലും മുസ്ലീം ജമാഅത്ത്, എസ് വൈ എസ് ,എസ് എസ് എഫ് ,എസ് എം എ തുടങ്ങിയ സംഘടനയുടെ സോൺ, സെക്ടർ, യൂണീറ്റ് പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തുന്ന ജാഗ്രത സംഗമത്തിന്‍റെ ഭാഗമായി വടക്കാഞ്ചേരി സോൺ ജാഗ്രതാ സംഗമം താഴപ്ര ഹാദിയ മർകസിൽ നടന്നു. മുസ്ലീം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷൻ കെ. എം . അബ്ദുല്ലാ അൻവരി ഉദ്ഘാടനം ചെയ്തു. സോൺ ജനറൽ സെക്രട്ടറി കെ. എ അലി അശ്റഫി അദ്ധ്യക്ഷത വഹിച്ചു . എസ്. വൈ .എസ്.സ്റ്റേറ്റ് ഡയറക്ടറേറ്റ് അംഗം സിറാജുദ്ധിൻ സഖാഫി പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് ഷിഹാബ് തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. എസ് വൈ എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി അബ്ദുൽ അസീസ് നിസാമി പഴശ്ശി ലത്തീഫ് സഅദിയെ അനുസ്മരിച്ച് സംസാരിച്ചു. മുസ്ലീം ജമാഅത്ത് സോൺ നേതാക്കളായ സുലൈമാൻ അൻവരി, മൊയ്തു ഹാജി വീ വൈഫ് ,സിദ്ധീഖ് മുസ്ലിയാർ മങ്കര, എസ് എം എം മേഖല പ്രസിഡണ്ട് ഇസ്മായിൽ ഹാജി, സെക്രട്ടറി മരക്കാർ മുസ്ലിയാർ, എസ് വൈ എസ് ഫിനാൻസ് സെക്രട്ടറി. റിയാസ് വടക്കാഞ്ചേരി എസ് വൈ എസ് സോൺ പ്രസിഡണ്ട്. ലതീഫ് സഖാഫി എസ് എസ് എഫ് ഡിവിഷൻ സെക്രട്ടറി ഷാഫി വാഴക്കോട് തുടങ്ങിയവർ സംസാരിച്ചു.