Kerala

കേരള ഓണ്‍ലൈന്‍ ഓട്ടോ ടാക്സി സര്‍വ്വീസ് ഇന്ന് മുതല്‍

Published

on

തിരുവനന്തപുരം : ഓണ്‍ലൈന്‍ ഓട്ടോ ടാക്സി സര്‍വ്വീസായ കേരള സവാരി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള സവാരിയിലെ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്യും.രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസാണിത്.

പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരത്തിലാണ് നടപ്പാക്കുന്നത്. അത് വിലയിരുത്തി കുറ്റമറ്റ മാതൃകയില്‍ സംസ്ഥാനത്താകെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരസഭാ പരിധികളിലും ഒരു മാസത്തിനുള്ളില്‍ കേരള സവാരി എത്തും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version