ശാസ്ത്രം ജന നന്മക്ക് .. ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേതൃത്വത്തിൽ നടക്കുന്ന കേരള പദയാത്ര തൃശൂർ ജില്ലയിൽ പ്രവേശിച്ചു. ചെറുതുരുത്തി കൊച്ചിൻ പാലത്തിനു സമീപം വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷെയ്ക്ക് അബ്ദുൾ കാദർ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷറഫ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂർ ജില്ലാ സെക്രട്ടറി പി. എസ്. ജൂന എന്നിവർ ജാഥാ ക്യാപ്റ്റൻ മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിനെ സ്വീകരിച്ചു.തുടർന്ന് ചെറുതുരുത്തി സെന്ററിലുള്ള ഇ.കെ.നായനാർ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ സ്വീകരണ യോഗം നടന്നു. യോഗത്തിൽ കെ.എം. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ സി .രവീന്ദ്ര നാഥ് , ഡോ: കെ.ആർ. രാജേഷ്, പി.എസ്. ജൂന, കെ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
പ്രൊഫ.സി.രവീന്ദ്രനാഥ് കേരള കലാമണ്ഡലത്തിൽ പദയാത്രയുടെ സ്മരണക്കായി ഓർമ മരം നട്ടു.ശാസ്ത്ര ബോധത്തിൽ അധിഷ്ഠിതമായ സാമൂഹ്യ മാറ്റത്തിനായി ജനങ്ങളോട് സംവദിച്ച് ആവേശകരമായ പര്യടനം നടത്തുന്ന ജാഥ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് കാഞ്ഞങ്ങാട് വെച്ച് ജസ്റ്റീസ് ചന്ദ്രുവാണ് ഉദ്ഘാടനം നിർവഹിച്ചത്. 33 ദിവസം നീണ്ടു നിൽക്കുന്ന ജാഥയെ ഓരോ ദിവസവും സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രഗത്ഭ വ്യക്തിത്വങ്ങളാണ് നയിക്കുന്നത്.
ജാഥയ്ക്ക് ശേഷംപ്രശസ്ത അഭിനേത്രി സജിത മഠത്തിൽ രചിച്ച് അരുൺ ലാൽ സംവിധാനം ചെയ്ത ഷി ആർക്കൈവ് എന്ന നാടകം , വിൽ കലാമേള എന്നിവയും അരങ്ങേറി