പത്താം ക്ലാസ് പഠനം പാതി വഴിയിൽ നിർത്തിയവരും, പത്താം ക്ലാസിൽ പാസാകാത്തതുമായ കുട്ടികളെ കണ്ടെത്തി കേരള പോലീസിന്റെ ഹോപ്പ്’ പദ്ധതി വഴി സൗജന്യമായി പഠിച്ച് പത്താം ക്ലാസിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അവരെ പഠിപ്പിച്ച അധ്യാപികയെയും വടക്കാഞ്ചേരി ചൈൽഡ് ഫ്രണ്ട്ലി ജനമൈത്രി പോലീസ് ആദരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരുടെ സ്നേഹോപഹാരം സ്റ്റേഷനിലെ ശിശു സൗഹൃദ കെട്ടിടത്തിൽ വെച്ച് വടക്കാഞ്ചേരി സ്റ്റേഷൻ എസ് ഐ കെ.ആർ. വിനു സമ്മാനിച്ചു. ചടങ്ങിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ. മിനിമോൾ, എൻ.കെ. രതീഷ്, ചൈൽഡ് വെൽഫെയർ ഓഫീസർമാരായ എ. എസ് ഐ കെ.എം. അബ്ദുൾ സലിം, വി.ആർ. സന്ധ്യാദേവി എന്നിവർ പങ്കെടുത്തു.