Local

കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ വടക്കാഞ്ചേരി നിയോജക മണ്ഡലം കൺവെൻഷൻ നടന്നു

Published

on

കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ വടക്കാഞ്ചേരി നിയോജക മണ്ഡലം കൺവെൻഷൻ നടന്നു. വടക്കാഞ്ചേരി ജയശ്രീ ഹാളിൽ നടന്ന പരിപാടി.കെ.പി.പി.സി ജില്ലാ പ്രസിഡന്‍റ് ഷാഹുൽ പണിക്കവീട്ടിൽ ഉദ്ഘാടനം ചെയ്തു. 60 വയസ്സ് കഴിഞ്ഞ എല്ലാ പ്രവാസികൾക്കും പ്രവാസി ക്ഷേമ പദ്ധതികളിൽ അംഗത്വം എടുക്കാനുള്ള അവസരം നൽകുക, പ്രവാസികൾക്ക് സബ്‌സിഡിയോടുകൂടി ഭവന വായ്‌പാ പദ്ധതി നടപ്പിലാക്കുക, കർഷക പെൻഷൻ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുന്നതിനും, തിരിച്ചു വന്ന പ്രവാസികൾക്ക് തിരിച്ചു വന്നു 10 വർഷം കഴിയണം എന്ന വ്യവസ്ഥ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്‍റ് ഡേവിസ് വടക്കൻ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി കെ.കെ അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ നേതാക്കളായ യാവുട്ടി ചിറമനങ്ങാട്, എ.ആർ.രാമദാസ്, എൻ.കെ. ഷംസുദീൻ, എ കെ.വാവുട്ടി, ഡി സി സി സെക്രട്ടറി കെ അജിത്കുമാർ യൂത്ത്കോൺഗ്രസ്‌ അഖിലേന്ത്യാ ജനറൽസെക്രട്ടറി P.N.വൈശാഖ്, ബ്ലോക്ക് പ്രസിഡന്‍റ് ജിജോ കുര്യൻ മണ്ഡലം പ്രസിഡന്‍റ്
എ.സ്‌. ഹംസ, മുൻ പഞ്ചായത്ത്‌ പ്രസിഡന്‍റ് സിന്ധുസുബ്രഹ്മണ്യൻ, പ്രവാസി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് ബിജു ഇസ്മായിൽ മണ്ഡലം പ്രസിഡന്‍റ് ഷിബി ജോർജ്, നിയോജക മണ്ഡലം ട്രഷറർ ഹൈദർ കോയ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version