വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം മേഖല പ്രസിഡന്‍റ് നൗഷാദ് വാകയിൽ അദ്ധ്യക്ഷത വഹിച്ചു. സിപിഐ (എം) ഏരിയ കമ്മിറ്റി അംഗം എം ജെ. ബിനോയ്, ലോക്കൽ സെക്രട്ടറി പി എൻ അനിൽകുമാർ, ലോക്കൽ കമ്മിറ്റി അംഗം കെ പി മദനൻ, പ്രവാസി സംഘം ജില്ല കമ്മിറ്റി അംഗം രവി കൊമ്പത്ത്, ഏരിയ പ്രസിഡന്‍റ് രാജേഷ് അമ്പലപുരം എന്നിവർ സംസാരിച്ചു. പുതുയ ഭാരവാഹികളായി കെ വി സ്കറിയ ( പ്രസിഡന്‍റ് ), റഹി വടക്കാഞ്ചേരി (സെക്രട്ടറി), ഷ്ഫീർ അമ്പക്കാടൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.