എങ്കക്കാട് ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ വായനശാലാ ഹാളിൽ എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് എം.ജെ. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി. ലിസി കോര പ്രവർത്തന റിപ്പോർട്ടും, ട്രഷറർ.ഗീത വരവു ചിലവ് കണക്കും അവതരി പ്പിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് കെ. ഗോപിനാഥൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി. കെ.എസ്. ജോർജ്, ബ്ലോക്ക് സെക്രട്ടറി.തോമസ് എം മാത്യു, ജോയിൻ്റ് സെക്രട്ടറി. എൻ. ആർ.മോഹനൻ, ടി.കെ ലക്ഷ്മി എന്നിവർ സംസാരിച്ചു.