Local

36-ാം ദേശീയ ഗെയിംസിൽ ഫെൻസിങ്ങിൽ കേരളത്തിന് മൂന്നാം മെഡൽ

Published

on

36-ാം ദേശീയ ഗെയിംസിൽ ഫെൻസിങ്ങിൽ കേരളത്തിന് മൂന്നാമത്തെ മെഡൽ. വുമൺ എപ്പേ വ്യക്തിഗത ഇനത്തിൽ കേരളത്തിന്റെ എം എസ് ഗ്രേഷ്മ മഹാരാഷ്ട്രയുടെ ദ്യനേശ്വരിയെ 15-13ന് ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചതോടെയാണ് മെഡൽ ഉറപ്പിച്ചത്.വനിതാ ബാസ്ക്കറ്റ് ബോളിൽ 3 ഓൺ 3-യിലും കേരളം സെമിയിലെത്തി. നോക്കൗട്ടിൽ ഡൽഹിയെ 21-11 എന്ന സ്കോറിന് തോൽപ്പിച്ചാണ് കേരളത്തിന്റെ സെമി പ്രവേശനം. സെമിയിൽ കർണാടകയാണ് കേരളത്തിന്റെ എതിരാളികൾ. അതേസമയം പുരുഷ 3 ഓൺ-3 യിൽ കേരളം പുറത്തായി. വനിതാ 5 ഓൺ 5-ൽ കേരളം ആസാമിനെ 100-26 എന്ന കൂറ്റൻ സ്കോറിന് തറപ്പറ്റിച്ചിരുന്നു. പുരുഷ 5 ഓൺ 5-ൽ കേരളം ഹരിയാനയെ 83-66 ന് തോൽപ്പിച്ചു.ദേശീയ ഗെയിംസിൽ ആദ്യമായി വാൾട്ടിങ് ടേബിളിൽ ഫൈനലിൽ പ്രവേശിച്ച് കേരളം ചരിത്രം കുറിച്ചു. മെഹറിൻ എസ്. സാജാണ് ഫൈനലിൽ കടന്നത്. ഒളിമ്പ്യൻമാരോട് പൊരുതിയ മെഹറിൻ 7-ാം സ്ഥാനം കരസ്ഥമാക്കി. റോവിങ്ങിൽ കേരളം രണ്ടു മെഡലുകൾ സ്വന്തമാക്കി. വനിതകളുടെ ഫോർസിൽ റോസ് മരിയ ജോഷി, വർഷ കെ.ബി, അശ്വതി പി.ബി, മീനാക്ഷി വി.എസ് എന്നിവരുടെ സംഘം സ്വർണ്ണവും വനിതകളുടെ പെയറിൽ ആർച്ച. എയും അലീന ആന്റോയും വെള്ളി സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version