ഇന്‍റര്‍നെറ്റ് സേവനരംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടുവന്ന് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച കേരളാ വിഷന്‍റെ കസ്റ്റമർ സർവീസ് സെന്‍റർ വടക്കാഞ്ചേരിയിൽ ആരംഭിച്ചു. വടക്കാഞ്ചേരി സ്കൈ സിറ്റി ബിൽഡിംഗ് ആരംഭിച്ച കസ്റ്റമർ സർവീസ് സെന്‍റർ കെ സി സി എൽ. മാനേജിങ് ഡയറെക്ടർ പി. പി സുരേഷ്കുമാർ ഉദ്ഘാടനം ചെയ്യ്തു, വി സി വി. മാനേജിങ് ഡയറെക്ടർ പി.കെ വിജയൻ അധ്യക്ഷത വഹിച്ചു. കേരള വിഷന്‍ വോയ്‌സ് ഉദ്ഘാടനം കേരളാ വിഷൻ എം. ഡി പി. ബി. സുരേഷ് നിർവഹിച്ചു. സി ഒ എ, ജില്ലാ സെക്രട്ടറി പി. ആന്‍റണി വിശിഷ്ടാതിഥിയായി. വി. സി. മാനേജിങ് ഡയറെക്ടർ മനോജ് സ്വാഗതവും, സി ഒ എ സെക്രട്ടറി പി. എം റഷീദ് നന്ദിയും പറഞ്ഞു.