സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ 6.6ശതമാനം വർധന. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുള്ളവർക്ക് വർധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും നിരക്ക് കൂട്ടില്ല. അംഗൻവാടി, വൃദ്ധസദനം എൻഡോസൾഫാൻ ദുരിതബാധിതർ എന്നിവർക്കും നിരക്കിൽ മാറ്റമില്ല. പെട്ടിക്കടകൾക്ക് 2000 വാട്ട് വരെ അധിക നിരക്ക് ഈടാക്കില്ല. 100 മുതൽ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 25 പൈസ വർധന. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 47.50 രൂപ അധികം നൽകേണ്ടിവരും. 201 മുതൽ 250 യൂണിറ്റ് വരെ സിംഗിൾ ഫേസുകാർക്ക് ഫിക്സഡ് ചാർജ് 30 രൂപ കൂട്ടി. 200-250 ഫിക്സഡ് ചാർജ് 80 രൂപയിൽ നിന്ന് 100 രൂപയാക്കി. 300 യൂണിറ്റ് വരെ വൈദ്യുതിക്ക് യൂണിറ്റിന് 40 പൈസ കൂട്ടി.