ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് ആലപ്പുഴ നഗരത്തില്‍ സൈക്കിളില്‍ യാത്ര ചെയ്ത് തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്തിരുന്ന കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണാണ് കെ ആർ ആനന്ദവല്ലി.ആലപ്പുഴയിലെ വിവിധ പോസ്റ്റാഫീസുകളില്‍ ക്ലര്‍ക്കായും പോസ്റ്റ് മിസ്ട്രസായും സേവനം അനുഷ്ടിച്ച ആനന്ദവല്ലി 1991-ല്‍ മുഹമ്മ പോസ്റ്റോഫിസില് നിന്നാണ് വിരമിച്ചത്. ഔദ്യോഗികാവശ്യത്തിന് ഉപയോഗിച്ചിരുന്ന റാലി സൈക്കിൾ അവസാന നാളുകളിലും അവർ പൊന്നുപോലെ സൂക്ഷിച്ചിരുന്നു.ആലപ്പുഴ തത്തംപള്ളി കുന്നേപ്പറമ്പിൽ വൈദ്യകലാനിധി കെ.ആർ. രാഘവൻ വൈദ്യരുടെ മൂത്തമകളായിരുന്നു. റിട്ട. സംസ്കൃതാധ്യാപകൻ പരേതനായ വി.കെ. രാജനാണ് ഭർത്താവ്. മക്കൾ: ആർ. ധനരാജ് (ഫോട്ടോഗ്രാഫർ), ഉഷാകുമാരി (ജ്യോതി). മരുമക്കൾ: ശ്രീവള്ളി ധനരാജ്, ബൈജു. സംസ്കാരം നടന്നു.