സിനിമ സീരിയൽ നാടക രംഗത്ത് ഏറെ പ്രശസ്‌തി നേടിയ നടൻ ഖാലിദ് അന്തരിച്ചു. മഴവിൽ മനോരമ ചാനലിലെ മാറിമായം സീരിയലിലൂടെ മലയാളികൾക്ക് ഇടയിൽ ഏറെ പ്രശസ്തനാണ് ഇദ്ദേഹം. കോട്ടയം വൈക്കത്തെ സിനിമ ലൊക്കേഷനിൽ വെച്ച ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് മരണം. ഫോർട്ട് കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്.