സർവ്വകലാശാലകളുടെ സ്വയംഭരണ സംവിധാനത്തെ തകർക്കും വിധം സർവ്വകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങൾ സർക്കാർ നിയന്ത്രണത്തിലാക്കും വിധമുള്ള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് തള്ളുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, തടഞ്ഞുവെച്ചിരിക്കുന്ന ക്ഷാമബത്ത അനുവദിച്ച് നൽകുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങുന്നയിച്ച് കേരള ഹെൽത്ത് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻസ് കേരള ആരോഗ്യ സർവകലാശാല ആസ്ഥാനത്തിനു മുൻപിൽ പ്രതിക്ഷേധ ധർണ നടത്തി. പ്രതിഷേധ സംഗമ യോഗത്തിൽ, പ്രസിഡൻ്റ് എൻ എസ് ഗ്രീഷ്മ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. ആർ രാജേഷ് , കെ എം നിതിൻ , ജി വിനീത് , പി മുർഷിദ് ,അശ്വതി, ഒ എസ് സുമിത്ര എന്നിവർ സംസാരിച്ചു.