തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്ക മാറ്റിവച്ച രോഗി മരിച്ചു. കുളത്തൂര്‍ ഉച്ചക്കട സ്വദേശി സജി കുമാര്‍ ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 25നാണ് സജി കുമാറിന്‍റെ വൃക്ക മാറ്റിവച്ചത്.