ഗുരുവായൂരപ്പൻ്റെ പുതിയ മേല്‍ശാന്തിയായി ക്ഷേത്രം ഓതിക്കന്‍ കക്കാട് മന കിരണ്‍ ആനന്ദ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ആദ്യതവണ തന്നെ ഭഗവാന്‍ തൻ്റെ മേല്‍ശാന്തിയാകാന്‍ കിരണ്‍ ആനന്ദ് നമ്പൂതിരിക്ക് ഭഗവാന്‍ അവസരം നല്‍കുകയായിരുന്നു. ആയൂര്‍വേദ ഡോക്ടറായ ഇദ്ദേഹം മ്യൂസിക് തെറാപ്പിയുമായി ബന്ധപ്പെട്ട് മോസ്‌കോയില്‍ ആയിരുന്നു. ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.
ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് കിരണ്‍ ആനന്ദ് നമ്പൂതിരിയെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. 42 പേരാണ് അപേക്ഷിച്ചത്. ഇവരില്‍ നിന്ന് 41 പേരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. 39 പേര്‍ കൂടിക്കാഴ്ചയ്ക്ക് എത്തി. 37 പേര്‍ യോഗ്യത നേടി. ഇവരില്‍നിന്നാണ് പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്.