National

കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 12-ാം ഗഡു ഈ മാസം വിതരണം ചെയ്തേക്കും.

Published

on

രാജ്യത്തുടനീളമുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കർഷകരെ സഹായിയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിയ്ക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. കോടിക്കണക്കിന് കർഷകർക്ക് പ്രയോജനകരമായ പദ്ധതിയുടെ 12-ാം ഗഡു ഈ മാസം വിതരണം ചെയ്തേക്കും.കിസാൻ സമ്മാൻ നിധി പദ്ധതിയനുസരിച്ച് വര്‍ഷം തോറും 6,000 രൂപയുടെ ധനസഹായമാണ് കര്‍ഷകര്‍ക്ക് നൽകുന്നത്. 2,000 രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് ഈ തുക കര്‍ഷകര്‍ക്ക് ലഭ്യമാകുന്നത്. 2019 -ലാണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ 12-ാം ഗഡുവാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കാൻ പോകുന്നത്.പദ്ധതിയുടെ 12-ാം ഗഡു ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുമെന്നായിരുന്നു മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 12-ാം ഗഡു ഈ മാസം അവസാനത്തോടെ കർഷകർക്ക് ലഭ്യമാകും

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version