ഹലോ ദോസ്ത്തിന്റെ ജനുവരി മാസത്തെ കിറ്റ് വിതരണവും മരുന്ന് വിതരണവും കുമ്പളങ്ങാട് സൂര്യ മിനി ഹാളിൽ വച്ചു നടന്നു.ചന്ദ്രപ്രകാശ് ഇടമന കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഹലോ ദോസ്ത് പ്രസിഡന്റ് അബൂബക്കർ കെ കെ അധ്യക്ഷനായി. സാമൂഹ്യ പ്രവർത്തകൻ ബാബുരാജ് കണ്ടേരി,മണ്ഡലം പ്രസിഡന്റ എ. എസ് ഹംസ, കൗൺസിലർ കമലം ശ്രീനിവാസൻ ,ഹലോ ദോസ്ത് വൈസ് പ്രസിഡന്റ് ഷാനവാസ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.