ഇരിങ്ങാലക്കുട നഗരസഭയുടെ 2022 – 2023 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെട്ട പട്ടികജാതി വനിതകൾക്കുള്ള “അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി” യുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജയ്സൺ പാറേക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അമ്പിളി സംസാരിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ സതീഷ് കുമാർ പദ്ധതി വിശദീകരണം നടത്തി.