ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന പരിപാടി ദേവസ്വം പാർലിമെൻ്ററികാര്യ വകുപ്പ് മന്ത്രി .കെ . രാധാകൃഷ്ണൻ, ഉദ്ഘാടനം ചെയ്യുകയും പുഞ്ചിരിയുടെ കെ.കെ കൃഷ്ണൻകുട്ടി സ്മാരക പുരസ്‌കാരത്തിന് അർഹനായ കെ.എസ് ശങ്കരനെ ചടങ്ങിൽ വച്ച് പുരസ്ക്കാരം നൽകി അനുമോദിക്കുകയും ചെയ്തു.
നഗരസഭാ ചെയർമാൻ. പി.എൻ.സുരേന്ദ്രൻ, അദ്ധ്യക്ഷത വഹിച്ചു.വടക്കാഞ്ചേരി എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി.
പുഞ്ചിരി രക്ഷാധികാരി സി.എൽ തോമസ്, കെ.പി ഉണ്ണികൃഷ്ണൻ, വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ആർ. ഷോബി, എം.ആർ. അനൂപ് കിഷോർ, പി. മോഹൻദാസ്, വി.ബി. പീതാംബരൻ എന്നിവർ സംസാരിച്ചു.. എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. തുടർന്ന് പുഞ്ചിരി പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.