Malayalam news

ഓപ്പറേഷൻ ഓയോ റൂംസിന് തുടക്കം കുറിച്ച് കൊച്ചി സിറ്റി പോലീസ്.

Published

on

ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പൊലീസ് നടത്തുന്ന പരിശോധനയ്ക്ക് ‘ഓപ്പറേഷൻ ഓയോ റൂംസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതിനോടകം നഗരത്തിലെ 182 സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. എംഡിഎംഎ ഉൾപ്പടെ ഉള്ള ലഹരി വസ്തുക്കൾ ലോഡ്ജിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 3 കിലോ കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 12 കേസുകൾ രജിസ്റ്റർ ചെയ്തു. 12 പേരെ അറസ്റ്റും ചെയ്തു. പനങ്ങാട്, കളമശേരി, ഇന്‌ഫോപാർക്ക് അടക്കമുളള സ്റ്റേഷനുകളിലായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഓയോ ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ച് ലഹരി ഇടപ്പാടുകൾ കൂടുതലായിനടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇതിനിടെ പിടികിട്ടാപ്പുളളികളെ കണ്ടെത്താന് കഴിഞ്ഞ രണ്ട് ദിവസമായി കൊച്ചി പൊലീസ് നടത്തിയ പരിശോധനയിൽ 51 പിടികിട്ടാപ്പുളളികളും പിടിയിലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version