Kerala

ഇലന്തൂര്‍ നരബലി കേസിന്റെ ആദ്യ കുറ്റപത്രം തയ്യാറാക്കി കൊച്ചി സിറ്റി പൊലീസ്

Published

on

തമിഴ്‌നാട് സ്വദേശി പദ്മയെ ഇലന്തൂരില്‍ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയ്യാറായത്. ഒന്നാം പ്രതി ഷാഫി അടക്കം മൂന്ന് പ്രതികളാണ് കേസിലുളളത്. കേസില്‍ ദൃക്‌സാക്ഷികള്‍ ആരുംതന്നെ ഇല്ല. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, മൃതദേഹത്തോട് അനാദരവ് കാണിക്കല്‍, മോഷണം തുടങ്ങിയ നിരവധിക്കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ അന്വേഷണസംഘം ചുമത്തിയിരിക്കുന്നത്. കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതുകൊണ്ട് സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. പദ്മയെ കൊലപ്പെടുത്തിയ ശേഷം ഒന്നാം പ്രതി ഷാഫി പറഞ്ഞതനുസരിച്ച് മനുഷ്യ മാംസം കറിവെച്ച് കഴിച്ചതാണ് വധശിക്ഷ കിട്ടാവുന്ന അപൂര്‍വ സംഭമായി പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്. ജനുവരി രണ്ടാം വാരം ആകുമ്പോളേക്കും പ്രതികള്‍ അറസ്റ്റിലായിട്ട് 90 ദിവസം തികയും. അതിനാലാണ് പുതുവര്‍ഷത്തിന്റെ ആദ്യ ആഴ്ചയില്‍ത്തന്നെ കുറ്റപത്രം നല്‍കുന്നത്. നരബലി കേസില്‍ എറണാകുളത്തും കാലടിയിലുമായി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. പാരമ്പര്യ ചികിത്സ നടത്തിയിരുന്ന ഇലന്തൂരിലെ ഭഗവല്‍ സിംഗ് ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version