കടുത്ത സുരക്ഷകള്‍ക്ക് നടുവില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കൊച്ചി. ഫോര്‍ട്ട് കൊച്ചിയിലാണ് പ്രധാന ആഘോഷം. രാത്രി 10 മണിക്ക് തുടങ്ങുന്ന ആഘോഷം 12 വരെ നീളും. 12 മണിക്ക് ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞിയെ കത്തിക്കും. ചെറായി, മലയാറ്റൂര്‍, മറൈന്‍ ഡ്രൈവ് തുടങ്ങി മിക്കയിടങ്ങളും പുതുവത്സരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. പുതുവത്സരാഘോഷം രാത്രി 12 മണി വരെ മതിയെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ട്. പാര്‍ട്ടികള്‍ നടക്കുന്ന വേദികളില്‍ മഫ്തി പോലീസിൻറെ സാന്നിധ്യം ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് ലഹരിമരുന്നിന്റെ വന്‍ ഒഴുക്ക് ഉണ്ടാകുമെന്ന വിവരം ലഭിച്ച സാഹചര്യത്തിലാണ് പോലീസിൻറെ കര്‍ശന നടപടികള്‍.