സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ് വേണ്ടി വന്നത്ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനം 7.29ന് നെടുമ്പാശേരിയില്‍ എമര്‍ജന്‍സി ലാന്‍ഡ് ചെയ്യുകയായിരുന്നു. 215 ഓളം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. മറ്റ് അനിഷ്ടങ്ങളില്ല, യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.എയര്‍ അറേബ്യ ജി9- 426 വിമാനമാണ് ഹൈഡ്രോളിക് തകരാറിനെ തുടര്‍ന്ന് താഴെയിറക്കിയത്. ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനം 07.13ന് ലാന്‍ഡ് ചെയ്യാനിരിക്കുകയായിരുന്നു. അതിനിടയിലാണ് യന്ത്ര തകരാര്‍ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് 06.41ന് കൊച്ചി വിമാനത്താവളത്തില്‍ എമര്‍ജന്‍സിലാന്‍ഡിങ്ങിന്റെ ഭാഗമായുള്ള അടിയന്തര സാഹചര്യം നേരിടാനുള്ള പ്രഖ്യാപനം നടത്തി. 07.29തോടെ റണ്‍വേ ഒമ്പതില്‍ വിമാനം സുരക്ഷിതമായിറക്കി. ഒരു മണിക്കൂര്‍ 50 മിനിറ്റുകള്‍ക്ക് ശേഷമാണ് വിമാനത്താവളത്തിലെ നിയന്ത്രണങ്ങള്‍ നീക്കിയത്.