മലപ്പുറം ഒതല്ലൂര്‍ സ്വദേശി അബ്ദുള്‍ സലീമാണ് അറസ്റ്റിലായത്. ഇയാൾ മലദ്വാരത്തിലൊളിപ്പിച്ച് കൊണ്ടുവന്ന 1163 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഇയാള്‍ ഷാര്‍ജയില്‍ നിന്ന് വന്നതാണെന്ന് കസ്റ്റംസ് അറിയിച്ചു. പേസ്റ്റ് രൂപത്തിലാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 2021-22ല്‍ കേരളത്തിലെ വിവിധ വിമാന താവളങ്ങളിൽ നിന്നായി 585 കിലോ സ്വർണ്ണമാണ് ഇതുവരെ കസ്റ്റംസ് പിടിച്ചെടുത്തിട്ടുള്ളത്.