Local

മുഖ്യമന്ത്രിയെ അക്രമിക്കാൻ ശ്രമിക്കുക എന്നത് കോൺഗ്രസ് അജണ്ടയാക്കി മാറ്റി; കോടിയേരി ബാലകൃഷ്ണൻ

Published

on

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടന്ന സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കാക്കനാട് ഗവൺമെന്‍റ് പ്രസ്സിന്‍റെ പരിപാടിയിൽ പങ്കെടുത്ത് തിരിച്ചു പോകും വഴി മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ നടന്ന അക്രമ സംഭവം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എവിടെ സഞ്ചരിച്ചാലും അക്രമിക്കാൻ ശ്രമിക്കുക എന്നത് കോൺഗ്രസ് ഒരു അജണ്ടയാക്കി മാറ്റിയിരിക്കുകയാണ്. ആലപ്പുഴയിൽ നിന്നുള്ള ഒരു കോൺഗ്രസുകാരനാണ് അക്രമം നടത്തിയിരിക്കുന്നത് എന്നത് ഇതിന്‍റെ തെളിവാണ്.മുഖ്യമന്ത്രിയുടെ യാത്ര തന്നെ തടസ്സപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. റോഡ് മാർഗ്ഗം സഞ്ചരിച്ചാലും വിമാന മാർഗ്ഗം സഞ്ചരിച്ചാലും ഇത്തരത്തിലുള്ള പരാക്രമണങ്ങളാണ് ഇവരിപ്പോൾ നടത്തുന്നത്. സമരത്തിന് വേണ്ടത്ര ആളുകളെ കിട്ടാതെ വരുമ്പോഴാണ് ഇത്തരം രീതി അവലംബിക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള മുന്നേറ്റം ഇതുകൊണ്ടൊന്നും തടഞ്ഞുനിർത്താൻ സാധിക്കില്ല. മുഖ്യമന്ത്രിക്കെതിരെ നടത്തിയ ഈ കയ്യേറ്റത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നുവരണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അതേസമയയം മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ബ്ലോക്ക് ഭാരവാഹി സോണി പനന്താനത്തിന് എതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം തൃക്കാക്കര പോലീസ് കേസ് എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version