ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നില മാറ്റമില്ലാതെ തുടരുന്നു. ശരീരത്തിലുണ്ടായിരുന്ന അണുബാധയുടെ തോതു കുറഞ്ഞെങ്കിലും ഇനിയും അണുബാധ സാധ്യത കണക്കിലെടുത്തു സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനും കഴിഞ്ഞ ദിവസം കോടിയേരിയെ സന്ദർശിച്ചിരുന്നു. ഡോക്ടർമാരോടും കുടുംബാംഗങ്ങളോടും ചികിത്സ സംബന്ധിച്ച കാര്യങ്ങൾ ഇരുവരും ചോദിച്ചറിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും സന്ദർശിച്ചിരുന്നു.