തൃശൂർ കൊടുങ്ങല്ലൂർ മതിലകത്ത് സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ച കേസിൽ 38 കാരന് 5 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും. സ്കൂൾ പ്യൂൺ ആയ കളരിപ്പറമ്പ് തെക്കൂട്ട് വീട്ടിൽ കിരണിനെയാണ് തൃശൂർ പോക്സോ കോടതി ശിക്ഷിച്ചത്. 2019 ല്‍ സ്കൂൾ ബസിൽ വച്ചായിരുന്നു പീഡനം നടന്നത്.