മേത്തല കുന്നംകുളം സ്വദേശി ഷൈനെയാണ് ഡി വൈ എസ്പി സലീഷ് ശങ്കരൻ്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡും, ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും പതിമൂന്ന് പൊതികളിലായി സൂക്ഷിച്ച എം.ഡി.എം.എ പിടിച്ചെടുത്തു.കൊടുങ്ങല്ലൂർ – പറവൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ‘അഖില മോൾ’ എന്ന ബസ്സിലെ ഡ്രൈവറാണ് പിടിയിലായ ഷൈൻ. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പറവൂരിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്നു ബസ്. രഹസ്യവിവരത്തെ തുടർന്ന് വടക്കെ നടയിൽ വെച്ച് പൊലീസ് നടത്തിയ പരിശോധനയിൽ ഡ്രൈവറുടെ പക്കൽ നിന്നും ഒരു പൊതി എം.ഡി.എം.എ കണ്ടെടുത്തു.തുടർന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് പന്ത്രണ്ട് പൊതികൾ കൂടി കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്നാണ് എം.ഡി.എം എ കൊണ്ടുവന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.ഇത് രണ്ടാം തവണയാണ് കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസ് ജീവനക്കാരിൽ നിന്ന് എം.ഡി.എം.എ പിടികൂടുന്നത്.