ഇന്ന് ഉച്ചക്ക് ഒന്നരക്ക് കൊടുങ്ങല്ലൂർ താഴേക്കാട് സ്വദേശി കണക്കുംകട വീട്ടിൽ സുരേഷി (41) നെ രണ്ടു പേർ ചേർന്ന് മർദിച്ചു എന്നാണ് പരാതി. സംഭവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ കാവിൽക്കടവ് സ്വദേശി രാഹുൽ രാജ്, ജ്യോതിഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യ്തു. ആശുപത്രിക്ക് പുറത്തു വെച്ച് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നും ഇതിന്റെ തുടർച്ചയായാണ് സുരേഷിനെ പ്രതികൾ വാർഡിനുള്ളിൽ വെച്ച് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. മർദ്ദനത്തിൽ തലക്ക് പരുക്കേറ്റ സുരേഷ് ആശുപത്രിയിൽ ചികിത്സക്ക് വിധേയനായി.