ചളിങ്ങാടൻ അമ്പലനട സ്വദേശി തായാട്ട് പറമ്പിൽ സന്തോഷിനെ (46) യാണ് എക്സൈസ് അറസ്റ്റ് ചെയ്യ്തത്. ഇയാളിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച 250 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്നുള്ള നിരീക്ഷണത്തിലാണ് സന്തോഷ് കുടുങ്ങിയത്. ഇയാൾ മേഖലയിലെ ലഹരി വസ്തുക്കളുടെ മൊത്ത വിൽപ്പനക്കാരനാണെന്ന് എക്സൈസ് പറയുന്നു. 46 ഓളം കടകളിൽ നിന്നും നിരോധിത ലഹരി ഉത്പന്നങ്ങൾ പിടികൂടിയിട്ടുണ്ട്.