കോലഞ്ചേരി ബ്ലോക്ക് ജംഗ്ഷനിലുള്ള ഭാരത് പെട്രോളിയം പെട്രോൾ പമ്പിന്‍റെ ഓഫീസ് മുറിയിലാണ് തീപിടുത്തം ഉണ്ടായത്. കൃത്യസമയത്ത് ഫയർഫോഴ്സ് എത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെ 4.15 നാണ് തീപിടുത്തം ഉണ്ടായത് ഓഫീസ് മുറിയിൽ ഉണ്ടായിരുന്ന ഫർണിച്ചറുകളും മറ്റു സാധനസാമഗ്രികളും കത്തിനശിച്ചു. പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിൽ നിന്നും രണ്ട് യൂണിറ്റ് വാഹനമെത്തിയാണ് തീ പൂർണമായും അണയ്ക്കാൻ സാധിച്ചത്. സ്റ്റേഷൻ ഓഫീസർ മുനവ്വർ ഉസ്മാന്‍റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘങ്ങളാണ് സംഭവ സ്ഥലത്ത് ഉണർന്ന് പ്രവർത്തിച്ചത്. തീപിടിക്കുവാനുള്ള കാരണം ഇത് വരെ കണ്ടെത്താനായിട്ടില്ല.