India

കൊല്ലൂർ മൂകാംബികാ ദേവിയുടെ നവരാത്രി രഥോത്സവത്തിന് പുഷ്പരഥമൊരുങ്ങി.

Published

on

കൊല്ലൂർമൂകാംബികാ ദേവിയുടെ നവരാത്രി രഥോത്സവത്തിന്
പുഷ്പരഥമൊരുങ്ങി. മഹാനവമിയായ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ധനുലഗ്നരാശിയിലാണ് .മൂകാംബിക ദേവിയുടെ രഥാരോഹണം
തന്ത്രി ഡോ. രാമചന്ദ്ര അഡിഗയുടെ മുഖ്യ കാർമ്മികത്വത്തിലാണ് എഴുന്നള്ളത്ത്.. രഥോത്സവം ദർശിക്കാൻ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനു ഭക്തർ കൊല്ലൂരിലെത്തിക്കഴിഞ്ഞു.

മഹാനവമി ദിനമായ ഇന്ന് പുലർച്ചെ മൂന്നിന് നിർമാല്യവും ഗോപൂജയ്ക്കും ശീവേലിക്കുംശേഷം ശതരുദ്ര പൂജയും അഭി ഷേകവും തുടങ്ങി.10.45 നുള്ള പ്രഭാത ശീവേലിക്കുശേഷം അതിപ്രധാനമായ ചണ്ഡികാ യാഗത്തിന് അഗ്‌നി തെളിയും. തന്ത്രി ഡോ. രാമചന്ദ്ര അഡിഗയും സഹകാർമ്മികരായ ഡോ.കെ.എൻ. നരസിംഹ അഡിഗ , മഞ്ജുനാഥ അഡിഗ ,വിഘ്നേശ്വര അഡിഗ എന്നിവരാണ് യാഗത്തിനു നേതൃത്വം നല്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version