ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ദാമോദര്‍ദാസിന് വനംവകുപ്പ് 15 ദിവസത്തെ വിലക്കേര്‍പ്പെടുത്തി. 15 ദിവസത്തേക്ക് എഴുന്നള്ളിപ്പുകളിലോ പൊതു പരിപാടികളിലോ പങ്കെടുപ്പിക്കരുതെന്ന് കാണിച്ചാണ് ഉത്തരവിറക്കിയത്. കെട്ടും തറിയില്‍ പരിചരിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഒരു മാസത്തിനിടെ രണ്ട് തവണയാണ് കൊമ്പന്‍ ഇടഞ്ഞ് പാപ്പാനെ ആക്രമിക്കാന്‍ ശ്രമിച്ചത്.