കൊണ്ടാഴി ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡ് മുത്തേടത്ത് പടി ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഒ പ്രേമലത വിജയിച്ചു. 35 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് വാർഡ് നിലനിർത്തിയത്. പ്രേമലത 416 വോട്ട് നേടി , ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച ടി.കെ. സന്ധ്യ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. രണ്ടാം ബൂത്തിൽ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തി. ബി ജെ പി സ്ഥാനാർത്ഥി 381 വേട്ട് നേടി. യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പി ആർ ഗ്രീഷ്മ 121 വെട്ടുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് പോയി. ഇവിടെ പഞ്ചായത്തംഗമായിരുന്ന ടി.ബി.രാധാ യുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 83 വോട്ടിന് വിജയിച്ച വാർഡിൽ ഇത്തവണത്തെ വിജയം 35 വോട്ടിനാണെന്നത് ഇടതുമുന്നണിക്ക് വിജയത്തിളക്കത്തിലും തിരിച്ചടിയാണ്. 1135 വോട്ടർമാരുള്ള വാർഡിൽ 918 വേട്ടുകൾ രേഖപ്പെടുത്തിയിരുന്നു. അതെ സമയം കോൺഗ്രസ് വോട്ട് സി.പി.എമ്മിന് ചോർത്തി നൽകിയെതാണ് ബി ജെ പി പരാജയപ്പെടാൻ കാരണമെന്ന് ജില്ല പ്രസിഡന്‍റ് അഡ്വ കെ.കെ അനീഷ്കുമാർ പറഞ്ഞു. ബി.ജെ.പി ജയിക്കുമെന്ന ഘട്ടത്തിൽ സിപിഎം ന് വോട്ട് കച്ചവടം നടത്തുന്ന കോൺഗ്രസ്സ് രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയണമെന്നും, തിരുവില്വാമലയിലെ സഖ്യം കൊണ്ടാഴിയിലേക്കും വ്യാപിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.