തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ വാർഡ് 03 മുത്തേടത്ത്പടി ഉപതെരഞ്ഞെടുപ്പ് ജൂലൈ 21 ന് നടക്കും. വോട്ടെടുപ്പിനോടനുബന്ധിച്ച് വാര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ദിവസമായ 21ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കൂടാതെ പോളിംഗ് സ്റ്റേഷനുകളായി നിര്‍ണയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പോളിംഗിന്റെ തലേദിവസമായ 20 നും അവധി പ്രഖ്യാപിച്ചു. ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ 21 ന് നടക്കുന്ന തിരഞ്ഞെടുപ്പിനും 22 ന് നടക്കുന്ന വോട്ടെണ്ണലിനും യാതൊരുവിധ തടസ്സങ്ങളുമില്ലാത്ത വിധം സൗകര്യം സ്ഥാപനത്തില്‍ ഏര്‍പ്പാടാക്കേണ്ടതും സ്ഥാപനം യഥാവിധി തുറന്നുകൊടുക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.