താമരപ്രിയനായ കൂടൽമാണിക്യം സംഗമേശ്വരൻറെ തട്ടകത്ത് ആയിരം ഇതളുകളുള്ള സഹസ്രദളം വിടർന്നു. കേരളത്തിൽ അപൂർവ്വമായിട്ടാണ് സഹസ്രദള പത്മം വിരിയുന്നത്. ഇരിങ്ങാലക്കുട കോലോത്തുംപടി ലതിക സുതന്റെ വീടായ ശ്രീശ്രുതിയിലാണ് സഹസ്രദളം പൂവിട്ടിരിക്കുന്നത്. നാല് വർഷത്തോളമായി ജലസസ്യങ്ങൾ വളർത്തുന്ന ഇവരുടെ വീട്ടിൽ 100 തരം താമരകളും 60 തരം ആമ്പലുകളും ഉണ്ട്. കൂടാതെ 15 തരം ജലസസ്യങ്ങൾ വേറെയുമുണ്ട്. സഹസ്രദളം വിടർന്നതറിഞ്ഞ് നിരവധിയാളുകൾ കാണാനെത്തുന്നുണ്ട്.