ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രപൂജാ സമയങ്ങളിൽ മാറ്റം.
ഡിസംബർ 12 മുതൽ 15 വരെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനകത്തു മരാമത്തു പണികൾ നടക്കുന്നതിനെ തുടർന്ന് ക്ഷേത്രപൂജാ സമയങ്ങളിൽ മാറ്റം വരുത്തിയിട്ടുള്ളതായി ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
രാവിലെ 7.30 നുള്ള പൂജ 6 മണിക്കു നടത്തി, 9 മണിക്ക് ക്ഷേത്ര നട അടക്കും . തുടർന്ന് പുണ്യാഹത്തിന് ശേഷം വൈകുന്നേരം 5.30നു ക്ഷേത്ര നട തുറക്കുന്നതാണ്.