നാലിടത്ത് നിന്ന് വരുന്ന അഴുക്കു വെള്ളം ജംഗ്ഷനിൽ കെട്ടികിടക്കുകയാണ്. ജെസിബി ഉപയോഗിച്ച് വലിയ കാന കീറി വെള്ളം ഒലിച്ച് പോകുവാന്‍ സൗകര്യമൊരുക്കാമെന്ന് കമ്പനിയധികൃതര്‍ എം.എല്‍.എയെ അറിയിച്ചു. ശാശ്വത പരിഹാരത്തിനായി കൊരട്ടി ജംഗ്ഷനില്‍ കാനകള്‍ നിര്‍മ്മിക്കുവാന്‍ വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കാമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. കൊരട്ടി ജംഗ്ഷനില്‍ മഴ പെയ്താല്‍ അതി രൂക്ഷമായ വെള്ളക്കെട്ടാണ്. അഴുക്കു വെള്ളം കൃത്യമായി ഒലിച്ചു പോകുവാന്‍ സൗകര്യമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. വെള്ളക്കെട്ടിനെ തുടര്‍ന്ന് പ്രതിക്ഷേധവുമായി ഓട്ടോറിക്ഷ തൊഴിലാളികളും, വ്യാപാരികളും രംഗത്ത് വന്നതോടെ എം.എല്‍.എ സനീഷ് കുമാര്‍ ജോസഫ് സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു. ഓടകളിലൂടെ കൃത്യമായി വെള്ളം ഒലിച്ചു പോകുവാന്‍ പറ്റാത്തെ വന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. പഞ്ചായത്തംഗങ്ങളായ ബിജോയ് പെരെപ്പാടന്‍, പോള്‍സി ജിയോ,വര്‍ഗ്ഗീസ് തച്ചുപറമ്പില്‍ തുടങ്ങിയവരും എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു.